Asianet News MalayalamAsianet News Malayalam

Fraud: ഉ​ഗാണ്ടയിൽ സ്വർണഖനനത്തിൽ പങ്കാളിത്തം, രണ്ട് ലക്ഷം മാസ വരുമാനം; വൻ തട്ടിപ്പ്, പരാതി

കഴിഞ്ഞ വര്‍ഷം മാർച്ചിൽ മാസം രണ്ട് ലക്ഷം രൂപ വീതം വരുമാനം വാഗ്ദാനം ചെയ്ത് പരാതിക്കാരില്‍ നിന്ന് പ്രതികള്‍ ഒരു കോടി പത്ത് ലക്ഷം രൂപ വാങ്ങിയതായി പരാതിയില്‍ പറയുന്നു. കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആക്കാമെന്നും പറഞ്ഞിരുന്നു

Participation in gold mining in Uganda fraud
Author
Kochi, First Published Dec 2, 2021, 2:13 PM IST

കൊച്ചി: ഉഗാണ്ടയില്‍ സ്വര്‍ണ ഖനന മേഖലയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഒരു കോടി രൂപയിലേറെ തട്ടിച്ചതായി പരാതി. ആലുവ സ്വദേശി  ആന്‍റണി, കളമശ്ശേരി സ്വദേശി ഫസല്‍ എന്നിവരാണ് റിച്ച് റോക്ക് മൈനിംഗ് എന്ന കമ്പനിക്കും മലയാളികളായ മൂന്ന് ഡയറക്ടര്‍മാര്‍ക്കും എതിരെ  ആലുവ പൊലീസിൽ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാർച്ചിൽ മാസം രണ്ട് ലക്ഷം രൂപ വീതം വരുമാനം വാഗ്ദാനം ചെയ്ത് പരാതിക്കാരില്‍ നിന്ന് പ്രതികള്‍ ഒരു കോടി പത്ത് ലക്ഷം രൂപ വാങ്ങിയതായി പരാതിയില്‍ പറയുന്നു. കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആക്കാമെന്നും പറഞ്ഞിരുന്നു. പിന്നീട് ആന്‍റണിയെ പ്രതികള്‍ ഉഗാണ്ടയിലേക്ക് ക്ഷണിച്ചെങ്കിലും ഖനന പ്രദേശം കാണിച്ചു കൊടുക്കകയോ  വാഗ്ദാനം ചെയ്ത പണം നൽകുകകയോ ചെയ്തില്ല. മാത്രമല്ല, പണം ചോദിച്ചതിന് പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയിലുണ്ട്.

വാഹനങ്ങൾ ഓൺലൈനിൽ വണ്ടി വാടകയ്ക്കെടുക്കും, തമിഴ്നാട്ടിൽ വിൽക്കും: കേസിൽ ഒരാൾ അറസ്റ്റിൽ

വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് മറിച്ച് വിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ. ചിറയൻകീഴ് സ്വദേശി അൽ അമീനാണ് പിടിയിലായത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഓൺലൈൻ വഴി വാഹനങ്ങൾ വാടകയ്ക്ക് എടുക്കും. ഉടമകളറിയാതെ തമിഴ്നാട്ടിൽ കൊണ്ട് പോയി വിൽക്കും. അല്ലെങ്കിൽ പണയം വെയ്ക്കും. അൽ അമീന്റെ തട്ടിപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 

ഏറെ നാളുകൾക്ക് മുന്പ് തന്നെ ചിറയൻകീഴ് കടക്കാവൂർ ആറ്റിങ്ങൽ സ്റ്റേഷനുകളിൽ സമാന കേസുകൾ ഉണ്ട്. ആറു മാസം മുമ്പ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പിടിയിലായത്. ആലപ്പുഴയിലെ പൂച്ചാക്കലിൽ ഒളിവിലായിരുന്നു. പല ഇടനിലക്കാർ വഴിയാണ് തട്ടിപ്പ്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന സനൽകുമാർ രണ്ട് മാസം മുമ്പ് അറസ്റ്റിലായിരുന്നു. നിലവിൽ ജാമ്യത്തിലാണ്. പ്രതികൾക്ക് അന്തർ സംസ്ഥാന വാഹനക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Follow Us:
Download App:
  • android
  • ios