ഡോക്ടർ പരാതി അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് മുങ്ങിയ ഇയാളെ പിന്നീട് അമ്പലപ്പുഴ പോലീസ് പിടികൂടുകയും കേസെടുക്കുകയുമായിരുന്നു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കൈയേറ്റം. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിക്കിടെ ഹൗസ് സർജൻ ഡോ. അഞ്ജലിക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. തകഴി ശശി ഭവനിൽ ഷൈജു (39) എന്നയാളെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന ഇയാളെ വീട്ടിൽ വീണ് തല പൊട്ടിയതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് ആശുപത്രിയിലെത്തിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

നെറ്റിയിലെ മുറിവ് തുന്നിക്കെട്ടുന്നതിനിടെ ഇയാൾ അസഭ്യം പറയുകയും ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഉൾപ്പടെയുള്ളവർ ചേർന്ന് പിടിച്ചു മാറ്റി. ഡോക്ടർ പരാതി അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് മുങ്ങിയ ഇയാളെ പിന്നീട് അമ്പലപ്പുഴ പോലീസ് പിടികൂടുകയും കേസെടുക്കുകയുമായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വാർക്കപ്പണിക്കാരനായ ഷൈജു ക്രിമിനൽ പശ്ചാത്തലമുള്ള ആളല്ലെന്ന് നാട്ടുകാർ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം