ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിൽ കോഴിക്കോട് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി
കോഴിക്കോട്: ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് വാപ്പോളി താഴം സ്വദേശി റിൻഷ പർവാൻ (17) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ജനുവരി മാസം 15 നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ റിൻഷ പർവാൻ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സ്കൂൾ വിട്ട് വീട്ടിലെത്താൻ വൈകിയത് വീട്ടുകാർ ചോദിച്ചതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
