ട്രാക്ടര്‍ കൊണ്ട് ചെയ്യുന്ന പോലെ കൃഷിയിടത്തിലെ മണ്ണിളക്കാം. പൊടിശല്യമുള്ള വഴികളിലും റോഡിലുമൊക്കെ നിമിഷങ്ങള്‍ കൊണ്ട് വെള്ളം നനക്കാം. എല്ലാത്തിനും പുറമെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റുമുള്ള സാധനങ്ങളും കൊണ്ടും പോകാം. ഈ പണികളെല്ലാം കഴിഞ്ഞാല്‍ ഗ്രൗണ്ട് ക്ലീനിങും മള്‍ട്ടി പര്‍പ്പസ് ഹോട്ട് വീല്‍ കൊണ്ട് ചെയ്യാനാകും

സുല്‍ത്താന്‍ ബത്തേരി: ജെന്‍സി പിള്ളേരില്‍ അധികവും വാഹന ഭ്രാന്തന്മാരായിരിക്കെ തങ്ങള്‍ക്ക് കിട്ടിയ സ്‌ക്രാപ് മെറ്റീരിയല്‍സ് ഉപയോഗിച്ച് നല്ല കിടിലന്‍ മള്‍ട്ടിപര്‍പ്പസ് വാഹനം നിര്‍മ്മിച്ചിരിക്കുകയാണ് തിരുനെല്ലി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ വസുദേവും നാജിഹും. 'മള്‍ട്ടിപര്‍പ്പസ് ഹോട്ട് വീല്‍' എന്നാണ് കൂട്ടുകാരായ ഇരുവരും ഈ വാഹനം നല്‍കിയിരിക്കുന്ന പേര്. ഒരു മാസം കൊണ്ടാണ് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ള വാഹനം രണ്ടുപേരും നിര്‍മിച്ചത്. ഇനി ഈ കുഞ്ഞന്‍ വാഹനം കൊണ്ട് കഴിയാവുന്ന പണികളെന്തൊക്കെയെന്ന് അറിയണ്ടേ?

Add Asianetnews as a Preferred SourcegooglePreferred

ട്രാക്ടര്‍ കൊണ്ട് ചെയ്യുന്ന പോലെ കൃഷിയിടത്തിലെ മണ്ണിളക്കാം. പൊടിശല്യമുള്ള വഴികളിലും റോഡിലുമൊക്കെ നിമിഷങ്ങള്‍ കൊണ്ട് വെള്ളം നനക്കാം. എല്ലാത്തിനും പുറമെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റുമുള്ള സാധനങ്ങളും കൊണ്ടും പോകാം. ഈ പണികളെല്ലാം കഴിഞ്ഞാല്‍ ഗ്രൗണ്ട് ക്ലീനിങും മള്‍ട്ടി പര്‍പ്പസ് ഹോട്ട് വീല്‍ കൊണ്ട് ചെയ്യാനാകും. പാഷന്‍ പ്രോ ബൈക്കിന്റെ എന്‍ജിന്‍, ഓട്ടോറിക്ഷയുടെ ചക്രങ്ങള്‍, ബൈക്കിന്റെ ആധുനിക ബൈക്കിന്റെ ഡിസ്‌ക് ബ്രേക്ക്, ജീപ്പിന്റെ സ്റ്റിയറിങ് എന്നിവയെല്ലാം വാഹനം പൂര്‍ത്തിയാക്കാനായി ഉപയോഗിച്ചിട്ടുണ്ട്. ഒരു മാസത്തെ അധ്വാനത്തിന് പുറമെ മുപ്പതിനായിരം രൂപയാണ് വസുദേവും നാജിഹും തങ്ങളുടെ പരീക്ഷണ വാഹനത്തിനായി ചിലവിട്ടിരിക്കുന്നത്.

ഓട്ടോമൈബൈല്‍ വിഭാഗത്തില്‍ പ്ലസ്ടു പരീക്ഷയെഴുതിയിരിക്കുകയാണ് ഇരുവരും. കുപ്പാടി സ്വദേശികളായ ബിനോയി-സുജിമോള്‍ ദമ്പതികളുടെ മകനാണ് വസുദേവ്. ബത്തേരി ബോക്ക് ഓഫീസ് സ്വദേശികളായ മുഹമ്മദ് നസുറുദ്ദീന്‍-ഉമ്മു കുല്‍സു എന്നിവരുടെ മകനാണ് നാജിഹ്. വിദ്യാര്‍ഥികളുടെ ഉദ്യമത്തിന് അധ്യാപകര്‍ പരി പൂര്‍ണ പിന്തുണയാണ് ലഭിച്ചത്. സ്വയം നിര്‍മ്മിച്ച വാഹനം ഓടിച്ചാണ് ഇരുവരും കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയത്. ബത്തേരി നഗരസഭ നടത്തിയ സ്റ്റുഡന്‍സ് കൗണ്‍സില്‍ അവതരിപ്പിച്ച പ്രോജക്ട് കൂടിയാണ് നാജിഹും വസുദേവും ചേര്‍ന്ന് പ്രാവര്‍ത്തികമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം