കഴിഞ്ഞ ദിവസം പ്ലസ്ടു ക്ലാസ് ആരംഭിച്ചപ്പോള്‍ വിദ്യാര്‍ഥി സ്‌കൂളിലെത്തിയിരുന്നു. ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി. പിന്നീട് രാത്രിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്

ഇടുക്കി: നെടുംക്കണ്ടത്ത് പതിനേഴുകാരനായ വിദ്യാര്‍ഥി ജീവനൊടുക്കിയത് ഇന്റര്‍നെറ്റ് ഗെയിമിന്റെ സ്വാധീനം മൂലമെന്നു സംശയിക്കുന്നതായി പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് കമ്പംമെട്ട് പൊലീസ് അറിയിച്ചു. കുട്ടിയുടെ ഫോണില്‍ നിന്ന് ചില ഓണ്‍ലൈന്‍ ഗെയിമുകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. വിദ്യാര്‍ഥിയുടെ സഹപാഠികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഗെയിമിന് അടിമകളായ കൂടുതല്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം പ്ലസ്ടു ക്ലാസ് ആരംഭിച്ചപ്പോള്‍ വിദ്യാര്‍ഥി സ്‌കൂളിലെത്തിയിരുന്നു. ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി. പിന്നീട് രാത്രിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. കമ്പംമെട്ട് എസ്എച്ച്ഒ വി.എസ്.അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.


മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി 

ഇടുക്കി: മറയൂര്‍ പെട്രോള്‍ പമ്പ് ജംക്ഷനില്‍ മൊബൈല്‍ ടവറിന്റെ മുകളില്‍ കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പരത്തി. മറയൂര്‍ മിഷന്‍ വയല്‍ സ്വദേശി നരി എന്നറിയപ്പെടുന്ന മണികണ്ഠപ്രഭു (35) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കൂടി മൊബൈല്‍ ടവര്‍ മുകളില്‍ കയറിയ മണികണ്ഠപ്രഭു താഴേക്കു ചാടുമെന്ന് അറിയിച്ച് ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് മറയൂര്‍ സിഐ ടിസി മുരുകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ആദ്യം പൊലീസും നാട്ടുകാരും ചേര്‍ന്ന് മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും താഴെക്കിറങ്ങിയില്ല. മണികണ്ഠ പ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ച് സംസാരിച്ചതിനുശേഷം താഴെ ഇറങ്ങുകയായിരുന്നു. 


സമസ്ത-സിഐസി തർക്കത്തിന് അന്ത്യം; പരിഹാര ഫോർമുല അവതരിപ്പിച്ചെന്ന് സാദിഖലി തങ്ങൾ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)

YouTube video player