2023ൽ എടത്തല പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച 61 കാരന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

കൊച്ചി: പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടത്തല പൂക്കാട്ടുമുകൾ കുഞ്ഞാട്ടുകര പതനായത്ത് വീട്ടിൽ ഷംസു(61)വിനെതിരെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. 2023ൽ എടത്തല പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ജി യമുന ഹാജരായി. ഇൻസ്പെക്ടർ എഎൻ ഷാജു ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.