രാമനാട്ടുകരയിലെ ചാലിയാര്‍ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയിലായി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കോഴിക്കോട്: രാമനാട്ടുകരയിലെ ചാലിയാര്‍ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവ് പിടിയില്‍. ചാലിയം സ്വദേശി അരയന്‍ വീട്ടില്‍ നൗഫല്‍(38) ആണ് ഫറോക്ക് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 21-ാം തീയതിയാണ് മലപ്പുറം വാഴയൂര്‍ സ്വദേശി അബ്ദുള്‍ ഹാരിസിന്‍റെ ബജാജ് പള്‍സര്‍ ബൈക്ക് കാണാതായത്.

സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മോഷ്ടാവിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഫറോക്ക് അസിസ്റ്റന്‍റ് കമ്മീഷണറുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ പിസി സുജിത്ത്, എഎസ്‌ഐ അരുണ്‍ കുമാര്‍, വിനോദ്, അനൂജ്, സനീഷ്, സുബീഷ്, അഖില്‍ ബാബു, ഫറോക്ക് എസ്‌ഐ അനൂപ്, പ്രജിത്ത്, സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.