ജ്യേഷ്ഠൻ സിബിയെ കഴിഞ്ഞ ദിവസമാണ് സാൻറോ എയർ ഗൺ ഉപയോഗിച്ച് വെടി വെച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ സാൻറോയെ തൃശ്ശൂരിൽ നിന്നാണ് ഉടുമ്പഞ്ചോല പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇടുക്കി: ഇടുക്കി (Idukki)സേനാപതിയിൽ ജ്യേഷ്ഠനെ വെടി വെച്ച ശേഷം ഒളിവിൽ പോയ അനുജനെ പൊലീസ് പിടികൂടി. മാവറസിറ്റി കൂനംമാക്കൽ സാൻറോയാണ് പൊലീസിന്റെ പിടിയിലായത്. ജ്യേഷ്ഠൻ സിബിയെ കഴിഞ്ഞ ദിവസമാണ് സാൻറോ എയർ ഗൺ ഉപയോഗിച്ച് വെടി വെച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ സാൻറോയെ തൃശ്ശൂരിൽ നിന്നാണ് ഉടുമ്പഞ്ചോല പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

സാൻറോ തൻറെ സുഹൃത്തുക്കളിലൊരാളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നതിനെ തുടർന്നുണ്ടായ വാക്കുതര്‍ക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. പ്രതിയെ തൃശൂരിൽ നിന്നും ഉടുമ്പൻചോലയിൽ എത്തിച്ച് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വെടിയേറ്റ സിബി അപകടനില തരണം ചെയ്തിട്ടുണ്ട്. 

KSRTC : കെഎസ്ആർടിസിക്കുള്ള ഡീസൽ വില ലിറ്ററിന് 21 രൂപ കൂട്ടി; സർക്കാർ ഹൈക്കോടതിയില്‍

ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് കലക്കി; സമീപത്തെ ഹോട്ടലുടമ അറസ്റ്റില്‍

വയനാട്: വയനാട് വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് (Soap) കലക്കിയ പ്രതി അറസ്റ്റില്‍ (Arrest). ജനകീയ ഹോട്ടലിന് സമീപം തന്നെ മറ്റൊരു ഹോട്ടൽ നടത്തുന്ന വെണ്ണിയോട് കരിഞ്ഞക്കുന്ന് സ്വദേശി മമ്മൂട്ടിയെയാണ് കമ്പളക്കാട് പൊലീസ് പിടികൂടിയത്. രാവിലെ വെള്ളം പമ്പ് ചെയ്തപ്പോഴാണ് വെള്ളം പതയുകയും സോപ്പ് പൊടിയുടെ മണം അനുഭവപ്പെടുകയും ചെയ്തത്. ഇതോടെ ഹോട്ടല്‍ അധികൃതര്‍ പരാതിപ്പെടുകയായിരുന്നു.

മമ്മൂട്ടി സ്ഥിരമായി ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് പഞ്ചായത്ത് അധികൃതർ വെള്ളമെടുക്കരുതെന്ന് നിർദേശിച്ചിരുന്നു.ഇതിന് പിന്നിൽ ജനകീയ ഹോട്ടൽ നടത്തിപ്പുകാരാണെന്ന സംശയത്തെ തുടർന്നാണ് മമ്മൂട്ടി കിണറിൽ സോപ്പ് കലക്കി ഒഴിച്ചത്. വെള്ളത്തിന്‍റെ സാമ്പിൾ പരിശോധനക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലർത്തിയതായി തെളിഞ്ഞാൽ പ്രതിക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.