മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവിനെ പോലീസ് പിടികൂടി. കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ ടി.കെ വേണുഗോപാല്‍ (32) നെ യാണ് കല്‍പ്പറ്റ പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവിനെ പോലീസ് പിടികൂടി. കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ ടി.കെ വേണുഗോപാല്‍ (32) നെ യാണ് കല്‍പ്പറ്റ പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരത്തോടെ കല്‍പ്പറ്റക്കടുത്ത വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ടപ്പോള്‍ പരുങ്ങിയ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. 

പാന്റ്‌സിന്റെ വലത് പോക്കറ്റില്‍ നിന്നുമാണ് 9.25 ഗ്രാം മെത്തഫിറ്റമിന്‍ കണ്ടെടുത്തത്. വേണുഗോപാല്‍ മുന്‍പ് നിരവധി ലഹരിക്കടത്ത് കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. കല്‍പ്പറ്റ, മാനന്തവാടി പൊലീസ് സ്‌റ്റേഷനുകളിലും കല്‍പ്പറ്റ എക്‌സൈസ് ഓഫീസിലും പ്രതിക്കെതിരെ കേസുകളുണ്ട്. കോടതയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കല്‍പ്പറ്റ സബ് ഇന്‍സ്പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.