ഓണര്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ആലത്തിയൂര്‍ സ്വദേശി വേലായുധനും പഞ്ചായത്തിലെ എല്‍ ഡി ക്ലര്‍ക്ക് സുവിന്‍ ശേഖറുമായി ആദ്യം വാക്കേറ്റമാണ് ഉണ്ടായത്. പിന്നീട് ഇത് കയ്യേറ്റമായി. തടയാനെത്തിയ പഞ്ചായത്ത് വാഹനത്തിന്‍റെ ഡ്രൈവറേയും വനിതാ ജീവനക്കാരിയേയും വേലായുധൻ കയ്യേറ്റം ചെയ്തു. 

മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ആലത്തിയൂർ സ്വദേശി വേലായുധനെതിരെയാണ് തിരൂർ പൊലീസ് കേസെടുത്തത്. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ക്ക് നേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഓണര്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ആലത്തിയൂര്‍ സ്വദേശി വേലായുധനും പഞ്ചായത്തിലെ എല്‍ ഡി ക്ലര്‍ക്ക് സുവിന്‍ ശേഖറുമായി ആദ്യം വാക്കേറ്റമാണ് ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിന്നീട് ഇത് കയ്യേറ്റമായി. തടയാനെത്തിയ പഞ്ചായത്ത് വാഹനത്തിന്‍റെ ഡ്രൈവറേയും വനിതാ ജീവനക്കാരിയേയും വേലായുധൻ കയ്യേറ്റം ചെയ്തു. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലായിരുന്നു സി.പി.എം പ്രവര്‍ത്തകനായ വേലായുധന്‍റെ ആക്രമണം. ഓഫീസിൽ അതിക്രമിച്ച് കയറി വനിതകളെയടക്കം ജീവനക്കാരെ ആക്രമിച്ചെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് വേലായുധനെതിരെ കേസെടുത്തത്.ഭീഷണിപെടുത്തിയെന്ന എല്‍ ഡി ക്ലര്‍ക്ക് സുവിന്‍ ശേഖറിന്‍റെ പരാതിയും വേലായുധനെതിരെ കേസെടുത്തിട്ടുണ്ട്.

വടിവാളുമായി അക്രമി, പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് സ്ത്രീകള്‍; ഒടുവില്‍ അറസ്റ്റ്

ഏറ്റുമാനൂർ പട്ടിത്താനത്ത് രാജീവ് ഗാന്ധി കോളനിയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. ഇതേ കൊളനിയിൽ തന്നെയുള്ള നവാസ് ആണ് പിടിയിലായത്. പൊലീസ് ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി കോളനി നിവാസികൾ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. 

കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം
കെഎസ്ആർടിസി (KSRTC) ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം (Sexual Abuse). കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്കാണ് മോശം അനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടക്കുള്ള യാത്രക്കിടെ ആണ് സംഭവം.പരാതിപെട്ടിട്ടും ബസ് കണ്ടക്ടർ ഗൗരവമായി എടുത്തില്ലെന്നും കണ്ടക്ടർ വേദനിപ്പിച്ച് സംസാരിച്ചെന്നും അധ്യാപിക പറയുന്നു. ഇയാൾക്കെതിരെ കെഎസ്ആർടിസിക്കും പൊലീസിനും പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു, പൂജാരി അറസ്റ്റിൽ
തമിഴ്‌നാട്ടിലെ (Tamil Nadu) തിരുപ്പൂർ ജില്ലയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ (Child Pornography) സോഷ്യൽ മീഡിയയിൽ (Social Media) അപ്‌ലോഡ് ചെയ്തതിന് 50 കാരനായ പുരോഹിതൻ അറസ്റ്റിൽ. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോസ്‌കോ) 2012, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമം 2000 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഒരു എൻജിഒയിൽ നിന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.