മാനികാവ് വിക്രംനഗർ സ്വദേശി ദാമോദരനെ കഴിഞ്ഞ ബുധനാഴ്ച രാത്രി വീടിന് സമീപത്തെ പണിശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 15 വർഷത്തോളമായി ദാമോദരനും ഭാര്യലക്ഷ്മിക്കുട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു. 

വയനാട് മാനികാവിൽ വയോധികൻ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി ഭാര്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യ ലക്ഷ്മിക്കുട്ടി പട്ടിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായാണ് പൊലീസ് പറയുന്നത്.

മാനികാവ് വിക്രംനഗർ സ്വദേശി ദാമോദരനെ കഴിഞ്ഞ ബുധനാഴ്ച രാത്രി വീടിന് സമീപത്തെ പണിശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 15 വർഷത്തോളമായി ലക്ഷ്മിക്കുട്ടിയും ദാമോദരനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു.

ലക്ഷ്മിക്കുട്ടി തലയ്ക്കും കൈക്കും പരിക്കേറ്റ് ബത്തേരി താലൂക്ക് ആശുപത്രിയിൽ മൂന്ന് ദിവസമായി ചികിത്സയിലാണ്. പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുന്ന ഇവരെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.


കോഴിക്കോട്ട് വയോധികൻ റോഡരികിൽ തീകൊളുത്തി മരിച്ചു
കാളാണ്ടിത്താഴം ബൈപ്പാസ് റോഡരികിൽ ഗ്യഹനാഥനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്തി. കരുമകൻ കാവിനു സമീപം പേരടി പറമ്പിൽ കുരിശിങ്കൽ വീട്ടിൽ റിട്ട. പൊലീസുകാരനായ ജസ്റ്റിൻ ജേക്കബ് (71 ) ആണ്‌ മരിച്ചത്. അസുഖ ബാധയെ തുടർന്നുള്ള വിഷമമാണ് മരണ കാരണമെന്നാണറിയുന്നത്‌. 

വയനാട്ടിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ
വയനാട്ടിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . വടുവൻചാൽ ആപ്പാളം സ്വദേശി ഗോപാലൻ ചെട്ടിയാണ് മരിച്ചത്. ആത്മഹത് യാണെന്നാണ് പ്രാഥമിക നിഗമനം. വീടിന് പിന്നിലെ ചാർത്തിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് വർഷം മുൻപ് ഗോപാലൻ്റെ മകൻ ആത്മഹത്യ ചെയ്തിരുന്നു. കുടുംബ പ്രശ്നങ്ങളും കടബാധ്യതകളും മൂലം ഏറെ നാളായി ഇയാൾ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തൊഴിലുറപ്പ് ജോലികളും വാഴ കൃഷിയുമായിരുന്നു ഉപജീവന മാർഗം. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ദൂരൂഹതകളില്ലെന്ന് പൊലീസ് വ്യക്തമാക്കി.