ക്ഷേത്രത്തിലെ ദേശ താലവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പൊലീസ് പിടിയിൽ.
ഹരിപ്പാട്: ക്ഷേത്രത്തിലെ ദേശ താലവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പൊലീസ് പിടിയിൽ. മറ്റൊരു പ്രതി ഹരിപ്പാട് കോടതിയിൽ കീഴടങ്ങി. കുമാരപുരം പൊത്തപ്പള്ളി തുണ്ട് തറയിൽ കിഴക്കതിൽ അഭിജിത്തിനെ (19 )ആണ് മാന്നാറിൽ ഉള്ള ബന്ധു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. താമല്ലാക്കൽ കൊച്ചു പടീറ്റതിൽ വിഷ്ണു (കൊച്ചു വിഷ്ണു 21 )ആണ് കോടതിയിൽ കീഴടങ്ങിയത്. കേസിലെ പ്രതികളായ കുമാരപുരം പൊത്തപ്പള്ളി ചെട്ടിശേരിൽ വടക്കേതിൽ നന്ദു (കരി നന്ദു-26) കുമാരപുരം താല്ലാക്കൽ പടന്നയിൽ കിഴക്കതിൽ ശിവകുമാർ (25), പൊത്തപ്പള്ളി കുമാരപുരം പീടികയിൽ ടോം തോമസ് (27), കുമാരപുരം പൊത്തപ്പള്ളി കടൂർ വീട്ടിൽ വിഷ്ണുകുമാർ (29), കുമാരപുരം എരിക്കാവ് കൊച്ചു പുത്തൻ പറമ്പിൽ സുമേഷ് (33), കുമാരപുരം താമല്ലാക്കൽ പുളിമൂട്ടിൽ കിഴക്കതിൽ സൂരജ് (20), തൃക്കുന്നപ്പുഴ കിഴക്കേക്കര വലിയപറമ്പ് നിഷാ നിവാസിൽ കിഷോർ (34) എന്നിവർ റിമാൻഡിലാണ്. കുമാരപുരം പുത്തൻ കരിയിൽ ദേവീക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളത്തിനിടെയുണ്ടായ തർക്കത്തിലാണ് ശരത്ചന്ദ്രനെ കുത്തിക്കൊന്നത്. ഒപ്പമുണ്ടായിരുന്ന മനോജ് വെട്ടേറ്റ് കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവല്ലം കസ്റ്റഡി മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: തിരുവല്ലം (Thiruvallam) പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതി മരിച്ചതിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ദമ്പതികളെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത സുരേഷാണ് മരിച്ചത് (Suresh Death). നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതി മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സുരേഷ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് നാട്ടുകാർ ആരോപിച്ചതോടെ സബ് കളക്ടറുടെയും മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയിരുന്നു.
Read more: കളഞ്ഞു കിട്ടിയ മൊബൈൽ ഉപയോഗിച്ച് അക്കൌണ്ടിലെ ഒരു ലക്ഷം കവർന്നു, കൊച്ചിയിൽ അതിഥി തൊഴിലാളികൾ അറസ്റ്റിൽ
സുരേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്നംഗ ഫൊറൻസിക് ഡോക്ടർമാരുടെ സംഘം പോസ്റ്റുമോർട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന വ്യകത്മാകാൻ കൂടുതൽ ശാത്രീയ പരിശോധന ഫലങ്ങള്‍ വരേണ്ടതുണ്ടെന്ന് ഡോക്ടർമാരുടെ നിലപാട്. മർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോർട്ടെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറും. തിരുവല്ലത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കാരിച്ചു.
