എറണാകുളം ചെറായി പള്ളി സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഞാറക്കൽ പൊലീസിന്റെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 

കൊച്ചി: പൊലീസ് ജീപ്പ് ഗുഡ്സ് ഓട്ടോയുമായി ഇടിച്ച് അപകടം. ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന നാല് സ്ത്രീകൾക്ക് പരിക്കേറ്റു. എറണാകുളം ചെറായി പള്ളി സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഞാറക്കൽ പൊലീസിന്റെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട പൊലീസ് ജീപ്പ് നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

Also Read: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ല്യു കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്