പഞ്ചറായി നിർത്തിയിട്ട വാനിൽ ബൈക്കിടിച്ച് കയറിയാണ് അപകടമുണ്ടായത്. വാനിന്റെ ഡ്രൈവർക്കും അപകടത്തിൽ പരുക്കേറ്റു. 

തൃശൂർ: മണ്ണുത്തി ചെമ്പുത്രയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിനു പുറകിൽ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പൊലീസുകാരൻ മരിച്ചു. രാമവർമപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ആലത്തൂർ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടിൽ എം.എ.മനു (26) ആണ് മരിച്ചത്. പഞ്ചറായി നിർത്തിയിട്ട ടിപ്പറിനു പുറകിലേക്ക് ബൈക്കിടിച്ച് കയറിയാണ് അപകടമുണ്ടായത്. ഡ്യൂട്ടിയ്ക്ക് വേണ്ടി വീട്ടിൽ നിന്ന് കേരള പൊലീസ് അക്കാദമിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു.