ബൈക്ക് മോഷ്ടാവിൽ നിന്നും 66 പവന്‍ സ്വർണാഭരണങ്ങളും 67,000 രൂപയും പിടിച്ചെടുത്തു. കിള്ളിപ്പാലത്തുനിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ കല്ലിയൂർ സ്വദേശി ശ്രീകാന്തില്‍ നിന്നാണ് ഫോർട്ട് പൊലീസ് ഇത്രയധികം സ്വര്‍ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്
തിരുവനന്തപുരം: ബൈക്ക് മോഷ്ടാവിൽ നിന്നും പൊലീസ് 66 പവന്‍ സ്വർണാഭരണങ്ങളും 67,000 രൂപയും പിടിച്ചെടുത്തു. തിരുവനന്തപുരം കിള്ളിപ്പാലത്തുനിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ കല്ലിയൂർ സ്വദേശി ശ്രീകാന്തില്‍ നിന്നാണ് ഫോർട്ട് പൊലീസ് ഇത്രയധികം സ്വര്‍ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്. മോഷണ ബൈക്കുമായി അന്യസംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നകിനിടെ സാഹസികമായി പൊലീസ് പ്രതിയെ കീഴ് പ്പെടുത്തുകയായിരുന്നു. കാട്ടാക്കട, മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ നിന്നും മോഷ്ടിച്ച സ്വർണ്ണമാണ് ഇവയെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കോഴിക്കോട് ഓട്ടോ യാത്രക്കിടെ വയോധികയുടെ സ്വര്‍ണമാല പൊട്ടിക്കാൻ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി. പുത്തൂർ സ്വദേശി ദേവിയുടെ മാലയാണ് തമിഴ്നാട് സ്വദേശികൾ പൊട്ടിക്കാൻ ശ്രമിച്ചത്. ദേവി ബഹളം വെച്ചതോടെ ഓട്ടോ ഡ്രൈവറും നാട്ടുകാരും ഇരുവരെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നാഗർകോവിൽ സ്വദേശികളായ മണിമേഖല, വിജയ എന്നിവരാണ് പിടിയിലായത്.



