Asianet News MalayalamAsianet News Malayalam

'പാന്‍റിന് സ്വ‍ർണ സിബ്ബ്', കടത്തിന് പുതുവഴി, പക്ഷേ കരിപ്പൂരിൽ പിടിവീണു; 16 ലക്ഷത്തിന്‍റെ സ്വർണവും കണ്ടെടുത്തു!

. പാന്‍റിന്‍റെ സിബ്ബിന് പുറമെ ഇയാൾ കാലിലെ സോക്സിനുള്ളിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചിരുന്നു

police seized 16 lakh worth gold in karipur airport
Author
First Published Dec 2, 2022, 7:39 PM IST

കോഴിക്കോട്: സ്വർണക്കടത്തിനായി ഓരോ ദിവസവും പുതിയ വഴികൾ തേടുകയാണ് കടത്ത് സംഘങ്ങൾ. ഏറ്റവും ഒടുവിലായി കരിപ്പൂരിൽ നിന്ന് പുറത്തുവരുന്നത് പാന്‍റിന്‍റെ സിബ്ബ് സ്വർണമാക്കികൊണ്ടുള്ള കടത്തും പിടികൂടി എന്നതാണ്. പാന്‍റിന്‍റെ സിബ്ബിന്‍റെ ഭാഗം സ്വർണ്ണ മിശ്രിതമാക്കിയുള്ള കടത്തിനാണ് ശ്രമം നടത്തിയത്. കരിപ്പൂർ വിമാനത്താവളത്തിന്‍റെ പുറത്തേക്ക് ഇയാൾ എത്തിയെങ്കിലും രക്ഷപ്പെടാനായില്ല. സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പൊലീസാണ് പിടികൂടിയത്. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റംഷാദാണ് പൊലീസ് പിടിയിലായത്. പാന്‍റിന്‍റെ സിബ്ബിന് പുറമെ ഇയാൾ കാലിലെ സോക്സിനുള്ളിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചിരുന്നു. പക്ഷേ എല്ലാം പൊലീസ് കണ്ടെത്തി. മൊത്തത്തിൽ ഇയാളിൽ നിന്ന് 16 ലക്ഷത്തോളം രൂപയുടെ സ്വർണമാണ് കണ്ടെടുത്തത്.

ഭർത്താവുമായുള്ള വഴക്കിനിടെ ഭാര്യയെ മർദ്ദിച്ചു, ആശുപ്രതിയിലായി; അയൽക്കാരായ അച്ഛനും മകനും അറസ്റ്റിൽ

അതേസമയം ഇതിന് പിന്നാലെ കരിപ്പൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ജിദ്ദ വിമാനം സാങ്കേതിക തകരാറ് മൂലം കൊച്ചിയിൽ ഇറക്കിയതോടെ മലപ്പുറം സ്വദേശിയായ സ്വർണ്ണക്കടത്തുകാരന്‍ പിടിയിലായി എന്നതാണ്. ഒന്നര കിലോയിലേറെ സ്വർണ്ണം കരിപ്പൂർ വഴി കടത്താനുള്ള പദ്ധതിയാണ് നെടുമ്പാശേരിയിൽ വന്നിറങ്ങിയതോടെ പൊളിഞ്ഞത്. സ്വർണ്ണം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പിടിയിലാകുകയാരുന്നു. ലാൻഡിംഗ് പ്രശ്‍നത്തില്‍ ജിദ്ദ കരിപ്പൂർ വിമാനത്തിനുണ്ടായ അനിശ്ചിതത്വം യാത്രക്കാരെ മുഴുവൻ മുൾമുനയിൽ നിർത്തിയിരുന്നു. എന്നാല്‍ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയപ്പോൾ അനിശ്ചിതത്വം ആശ്വാസത്തിനും വഴിമാറിയെങ്കിലും ഒരാൾ മാത്രം അത്ര ആശ്വാസത്തിലായിരുന്നില്ല. ഇയാൾ സ്വർണക്കടത്തിന് ശ്രമിച്ചെങ്കിലും പിടിയിലാകുകയായിരുന്നു. ജിദ്ദ കാലിക്കറ്റ് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്രചെയ്ത മലപ്പുറം സ്വദേശി സമദ് 1650 ഗ്രാം സ്വർണ്ണമാണ് ശരീരത്തിൽ സൂക്ഷിച്ചത്. അരയിൽ സ്വര്‍ണ്ണം കെട്ടിവച്ച് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ വ്യക്തമായ പദ്ധതിയും തയ്യാറാക്കിയിരുന്നു. എന്നാൽ ഇയാൾ പിടിയിലാകുകയായിരുന്നു.

അരയില്‍ തോര്‍ത്തുകെട്ടി സ്വര്‍ണ്ണം ഒളിപ്പിച്ച് യുവാവ്, വിമാനം തകരാറിലായത് വെട്ടിലാക്കി, പിടിയില്‍

Follow Us:
Download App:
  • android
  • ios