കോഴിക്കോട്: ട്രെയിനിൽ നിന്നും അറുപതിലധികം കുപ്പി മദ്യം കണ്ടെടുത്തു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിൽ  നടത്തിയ പരിശോധനയിലാണ് ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍  മദ്യം കണ്ടെടുത്തത്. 

ഓണത്തോടനുബന്ധിച്ചാണ് ട്രെയിനുകളും പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കിയത്. 'ട്രെയിനുകളും പ്ലാറ്റ്ഫോമുകളും പരിശോധിച്ചു വരികയാണ്. ഓണക്കാലത്ത് ഗോവയിൽ നിന്നും മാഹിയിൽ നിന്നും അമിതലാഭത്തിന് വേണ്ടി മദ്യം കടത്താറുണ്ട്'. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും റെയിൽവെ സബ്ബ് ഇൻസ്പെക്ടർ ജംഷിദ് പറഞ്ഞു.

ഷൊറണൂർ  ഐആർ പികീർത്തി ബാബുവിന്‍റെ നേതൃത്വത്തില്‍  കോഴിക്കോട് റെയിൽവെ സബ്ബ് ഇൻസ്പെക്ടർ ജംഷീദ്, അപ്പുട്ടി, മൂസ്സക്കോയ, മനോജ്, റഷീദ് എന്നിവർ അടങ്ങിയ ഗ്രൂപ്പ് 4 അംഗങ്ങളാണ് പരിശോധന നടത്തിയത്.