ഇബ്രാഹീം കുട്ടി മുസ്ലിയാരെയാണ് (64) ആലപ്പുഴ സബ് ജയിലിൽ നിന്നും ഹരിപ്പാട് പൊലീസ് ലൈംഗിക ശേഷി പരിശോധനക്ക് കസ്റ്റഡിയിലേക്ക് വാങ്ങിയത്. 

ഹരിപ്പാട്: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊടുങ്ങല്ലൂർ ജാമിയ അസീസിയ അനാഥാലയം നടത്തിപ്പുകാരനും കൊടുങ്ങല്ലൂർ സ്വദേശിയുമായ ഇബ്രാഹീം കുട്ടി മുസ്ലിയാരെയാണ് (64) ആലപ്പുഴ സബ് ജയിലിൽ നിന്നും ഹരിപ്പാട് പൊലീസ് ലൈംഗിക ശേഷി പരിശോധനക്ക് കസ്റ്റഡിയിലേക്ക് വാങ്ങിയത്. 

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറിൻസിക് ലാബിലാണ് പരിശോധന നടത്തിയത്. തുടർന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും -ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും ഹാജരാക്കി. എസ് ഐ സിയാദ് ,സി പി ഒ ഇക്ബാൽ എന്നിവരാണ് പ്രതിയെ കൊണ്ടുവന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ സബ് ജയിലിലേക്ക് തിരികെ കൊണ്ടുപോയി.

Read Also: പോക്സോ കേസിലെ പ്രതിയും അനാഥാലയം നടത്തിപ്പുകാരനുമായ പുരോഹിതനെ റിമാൻഡ് ചെയ്തു