രണ്ട് കോടിയോളം വില വരുന്ന ഫോർ രജിസ്ട്രേഷൻ പോർഷെ കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു

മലപ്പുറം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനാപകടങ്ങളിലായി മൂന്ന് പേർക്ക് ദാരുണാന്ത്യം. മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് രാവിലെ നടന്ന അപകടങ്ങളിലാണ് മൂന്ന് ജീവൻ പൊലിഞ്ഞത്. കാസർകോട് ബേത്തൂർപാറയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ബന്തടുക്ക സ്വദേശി കുഞ്ഞികൃഷ്ണൻ, ഭാര്യ ചിത്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

മലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് 18 വയസുകാരനാണ് മരിച്ചത്. മലപ്പുറം കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം നടന്നത്. കുന്നുംപുറം എആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്. രണ്ട് കോടിയോളം വില വരുന്ന ഫോർ രജിസ്ട്രേഷൻ പോർഷെ കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ. ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ കുഞ്ഞിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാഹുലിന്‍റെ കാറിൽ രക്തക്കറ, കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു; ഫോറൻസിക് സംഘം വിശദ പരിശോധന നടത്തും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം