ബസ് ഡ്രൈവർ കുട്ടികളെ വിളിക്കാൻ പോകുന്ന വഴി സ്റ്റിയറിങ് സ്റ്റക്ക് ആയി. ഡ്രൈവർ പെട്ടെന്ന് സമയോചിതമായി ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി.
പത്തനംതിട്ട: കോന്നിയിൽ സ്കൂൾ ബസിന് നാശം വരുത്തി സാമൂഹ്യ വിരുദ്ധർ. ഇളകൊള്ളൂർ സെന്‍റ് ജോർജ്ജ് ഹൈസ്കൂളിന്‍റെ ബസിനാണ് നാശനഷ്ടം വരുത്തിയത്. ബസ്സിന്‍റെ പമ്പിലേക്കുള്ള ഓസ് അഴിച്ചുവിട്ടു. പവർ സ്റ്റിയറിങ് ബെൽറ്റ് ഉൾപ്പെടെ നശിപ്പിച്ച നിലയിലാണ്. രണ്ടാഴ്ച മുൻപ് സ്കൂൾ ബസ്സിന്‍റെ പവർ സ്റ്റിയറിങ് ഓയിൽ ടാങ്കിലും ഡീസൽ ടാങ്കിലും ഇരുമ്പ് പൊടി, ഉപ്പ്, സോപ്പ് ലോഷൻ ഒഴിച്ചു നശിപ്പിച്ചിരുന്നു.
ബസ് ഡ്രൈവർ കുട്ടികളെ വിളിക്കാൻ പോകുന്ന വഴി സ്റ്റിയറിങ് സ്റ്റക്ക് ആയി. ഡ്രൈവർ പെട്ടെന്ന് സമയോചിതമായി ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി. തുടർച്ചയായി സ്കൂൾ ബസ്സിന് നേരെ ആക്രമണം നടത്തുന്നവരെ കണ്ടെത്തണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. കോന്നി പൊലീസിൽ പരാതി നൽകിയിട്ട് വേണ്ട രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.
