രണ്ട് മാസം ഗര്‍ഭിണിയായ ധന്യയെ ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അപകടം നടന്നത്. ബസ് ബൈക്കിന്‍റെ പിന്നില്‍ വന്നിടിക്കുകയായിരുന്നു.

തിരുവനന്തപുരം: ആശുപത്രിയിലേക്ക് ചെക്കപ്പിനായി പോകവേ ബൈക്കില്‍ ബസ് ഇടിച്ച് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം. ആനാവൂര്‍ വേങ്കച്ചലില്‍ പുത്തന്‍ പീടിക വീട്ടില്‍ വിനോദിന്‍റെ ഭാര്യ ധന്യ(26)ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മാസം ഗര്‍ഭിണിയായ ധന്യയെ ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അപകടം നടന്നത്. 

ബസ് ബൈക്കിന്‍റെ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ശനിയാഴ്ചയാണ് അപകടം നടന്നത്. ഇടിയേറ്റ് റോഡില്‍ വീണ ധന്യയുടെ തലയിലൂടെ ബസ് കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വച്ചു തന്നെ ധന്യ മരിച്ചു. ബൈക്കില്‍ നിന്നും തെറിച്ചു വീണതിനാല്‍ വിനോദ് രക്ഷപ്പെട്ടു. നെയ്യാറ്റിന്‍കരയില്‍ ബേക്കറി തൊഴിലാളിയാണ് വിനോദ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ധന്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊലീസ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.