മലപ്പുറം വഴിക്കടവ് ആനമറിയിൽ പുലിയിറങ്ങി വീട്ടുമുറ്റത്തെ കോഴിക്കൂട് തകർത്ത് കോഴികളെ പിടികൂടി. നാടുകാണി ചുരത്തിൽ പുലിയെ കണ്ടതായി ലോറി ഡ്രൈവർമാർ പറഞ്ഞതിന് പിന്നാലെയാണ് സംഭവം.  

മലപ്പുറം: വഴിക്കടവ് ആനമറിയില്‍ പുലിയിറങ്ങി വീട്ടുമുറ്റത്തെ കൂട് തകര്‍ത്ത് കോഴികളെ പിടികൂടി. ആനമറിയിലെ കാക്കത്തോടന്‍ താജുദ്ദീന്റെ വീട്ടിലെ കോഴി ക്കൂടാണ് പുലി തകര്‍ത്ത് കോഴികളെ പിടികൂടിയത്. രാവിലെയാണ് തകര്‍ത്ത നിലയില്‍ കണ്ടത്. പുലിയുടെ കാല്‍ പാടുകളുണ്ട്. ഒരു മാസം മുമ്പ് സമീപത്തെ പി ലാത്തൊടിക മുജീബ് റഹ്‌മാന്‍ വീട്ടുമുറ്റത്തെ ഇഷ്ടിക കൊണ്ടുണ്ടാക്കിയ കൂട് തകര്‍ത്ത് താറാവുകളെ പിടികൂടിയിരുന്നു. മുജീബിന്റെ വീട്ടില്‍ ഒരാഴ്ച ഇടവിട്ട് രണ്ട് തവണ പുലിയെത്തിയിരുന്നു.

ശനിയാഴ്ച രാത്രി നാടുകാണി ചുരം ഒന്നാം വളവിന് താഴെ പുലി റോഡ് മുറിച്ചുകടന്ന് താഴേക്കി റങ്ങിയതായി ലോറി ഡ്രൈവര്‍ ക ണ്ടിരുന്നതായി പറയുന്നു. പുലിയെ കണ്ട വിവരം താഴെ ചെക് പോസ്റ്റിലുണ്ടായിരുന്ന പൊലീസി നെ അറിയിച്ചിരുന്നതായും പ്രദേ ശവാസിയായ ഡ്രൈവര്‍ പറഞ്ഞു. ചുരം താഴ്വാര പ്രദേശത്തെ വീട്ടിലാണ് പുലിയെത്തി കോഴിക്കുട് തകര്‍ത്തത്. നിരന്തരമുള്ള പുലി സാന്നിധ്യം നാട്ടുകാരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.