ചൂരൽമലയിലെ അത്തിച്ചുവടാണ് സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.

വയനാട്: വയനാട് ചൂരൽമലയിൽ ബസ് അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാൽനട യാത്രക്കാരായ രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മേപ്പാടി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്. ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് തങ്ങളുടെ നേര്‍ക്ക് വരുന്നത് കണ്ട് ഓടി മാറാൻ ശ്രമിച്ച വഴിയാത്രക്കാർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: മൂന്നാറിലേക്ക് പോയ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി, 14 പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം