കോഴിക്കോട് നിന്നും കണ്ണൂരിന് പോകുകയായിരുന്നു ബസും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 16 ഓളം പേർക്ക് പരിക്കേറ്റു.

കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാതയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് നിന്നും കണ്ണൂരിന് പോകുകയായിരുന്നു ബസും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 16 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

YouTube video player