കഴിഞ്ഞദിവസം രാത്രി ആറാട്ടുപുഴ തറയിൽക്കടവിന് കിഴക്ക് വിളക്കുമരത്തിന് സമീപമായിരുന്നു അപകടം. ബന്ധുവിനൊപ്പം കായലിൽ പോയ പ്രവീൺ നീട്ടുവല വലിച്ചുകൊണ്ടിരിക്കെ വള്ളം മറിയുകയായിരുന്നു.
ഹരിപ്പാട്: കായംകുളം കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആറാട്ടുപുഴ രാമഞ്ചേരി പൊഴിയ്ക്കൽ വീട്ടിൽ പ്രസാദ്- ശോഭന ദമ്പതികളുടെ മകൻ പ്രവീൺ (31) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ആറാട്ടുപുഴ തറയിൽക്കടവിന് കിഴക്ക് വിളക്കുമരത്തിന് സമീപമായിരുന്നു അപകടം.
ബന്ധുവിനൊപ്പം കായലിൽ പോയ പ്രവീൺ നീട്ടുവല വലിച്ചുകൊണ്ടിരിക്കെ വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിൽ വലിയഴീക്കൽ പൊഴിയ്ക്കടുത്തായി കുറ്റിവലയിൽ കുടുങ്ങിയ നിലയിൽ മറ്റ് മത്സ്യത്തൊഴിലാളികളാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രിൻസ് സഹോദരനാണ്.


