മാന്നാർ മാവേലിക്കര റോഡിൽ കുറ്റിയിൽ ജങ്ഷൻ പെട്രോൾ പമ്പിന്റെ എതിർവശത്തായിരുന്നു ഇയാൾ മീൻ കച്ചവടം നടത്തിയിരുന്നത്. രാത്രികാലങ്ങളിൽ മത്സ്യം വാങ്ങാനെന്ന വ്യാജേന നിരവധിയാളുകൾ ലഹരിവസ്തുക്കൾക്കായി ഇവിടെയെത്തുന്നത് പതിവായതോടെ സംശയം തോന്നിയ പ്രദേശവാസികൾ പരാതി നൽകുകയായിരുന്നു.

മാന്നാർ(ആലപ്പുഴ): മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിവന്ന അസം സ്വദേശിയെ രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി ബിനോയ് ഡൈമാറി (34) ആണ് പിടിയിലായത്. എക്സൈസ് വകുപ്പിന്റെ സംസ്ഥാന വ്യാപക ലഹരിവിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചെങ്ങന്നൂർ എക്‌സൈസ് സംഘം മാന്നാറിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാന്നാർ മാവേലിക്കര റോഡിൽ കുറ്റിയിൽ ജങ്ഷൻ പെട്രോൾ പമ്പിന്റെ എതിർവശത്തായിരുന്നു ഇയാൾ മീൻ കച്ചവടം നടത്തിയിരുന്നത്. രാത്രികാലങ്ങളിൽ മത്സ്യം വാങ്ങാനെന്ന വ്യാജേന നിരവധിയാളുകൾ ലഹരിവസ്തുക്കൾക്കായി ഇവിടെയെത്തുന്നത് പതിവായതോടെ സംശയം തോന്നിയ പ്രദേശവാസികൾ പരാതി നൽകുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി രാജീവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാബു ഡാനിയേൽ, സിവിൽ എക്‌സൈസ് ഓഫിസര്‍മാരായ ശ്രീജിത്ത് ആർ, താജുദ്ദീൻ, പ്രദീഷ് പി നായർ, വിഷ്ണു വിജയൻ, സിവിൽ എക്‌സൈസ് ഓഫീസറും ഡ്രൈവറുമായ സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.