താമരശ്ശേരി ഈങ്ങാപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന അമ്നു മോൾ എന്ന ബസിലെ കണ്ടക്ടര്‍ കരിഞ്ചോല സ്വദേശി മിനാസാണ് കളഞ്ഞ് കിട്ടിയ സ്വര്‍ണം തിരികെ നല്‍കി മാതൃകയായത്

കോഴിക്കോട്: ബസിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണാഭരണം ഉടമക്ക് തിരികെ നൽകി സ്വകാര്യ ബസ് കണ്ടക്ടര്‍. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ വച്ചാണ് നഷ്ടപ്പെട്ട സ്വര്‍ണം സ്വകാര്യബസ് കണ്ടക്ടര്‍ ഉടമക്ക് തിരികെ നൽകി മാതൃകയായത്. താമരശ്ശേരി ഈങ്ങാപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന അമ്നു മോൾ എന്ന ബസിലെ കണ്ടക്ടര്‍ കരിഞ്ചോല സ്വദേശി മിനാസാണ് പൊലീസ് മുഖാന്തിരം ഉടമയായ കൊട്ടാരക്കോത്ത് വളഞ്ഞപാറ സ്വദേശിനി ഷെറീനക്ക് സ്വര്‍ണ തിരികെ നൽകിയത്.

സമാനമായ മറ്റൊരു സംഭവത്തില്‍ ഒമ്പത് വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണാഭരണം ഉടമക്ക് തൊഴിലുറപ്പ് തൊഴിലാളികൾ കൈമാറിയിരുന്നു. ഒമ്പത് വർഷം നഷ്ടപ്പെട്ട ഒരു പവൻ സ്വർണാഭരണമാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മണ്ണിനടിയിൽ നിന്ന് കിട്ടിയത്. അയിലക്കാട് കോട്ടമുക്ക് കാട്ടുപറമ്പിൽ സിനിയുടെ വീട്ടുപറമ്പിൽ 12 തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണിൽ കിളക്കുന്നതിനിടെ നാല് കഷ്ണങ്ങളായാണ് വർഷങ്ങൾ പഴക്കമുള്ള സ്വർണ മാല കിട്ടിയത്. 916 മാറ്റുള്ള സ്വർണമാണെന്നുറപ്പായപ്പോൾ വീട്ടുടമയെ വിവരമറിച്ചെങ്കിലും അവരുടേതല്ലെന്ന് പറഞ്ഞതോടെയാണ് ഉടമയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത്. 

പയ്യന്നൂരിൽ നാലര പവന്റെ താലിമാല വീണുകിട്ടി, ഉടമയെ കണ്ടെത്താനായില്ല, സ്വർണ്ണം സ്റ്റേഷനിൽ

തുടർന്നാണ് താഴത്തെത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ അവരുടെ പേരക്കുട്ടിയുടെ സ്വർണമാല ഈ സ്ഥലത്ത് ഒമ്പത് വർഷം മുമ്പ് നഷ്ടപ്പെട്ടിരുന്നുവെന്നും അതാണോ എന്നറിയാൻ എത്തുന്നത്. പരിശോധനയിൽ തെളിവ് സഹിതം മാല തിരിച്ചറിയുകയും ഉടമസ്ഥക്ക് തൊഴിലാളികൾ കൈ മാറുകയും ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player