മടപ്പള്ളി ഗവണ്‍മെന്‍റ് കോളേജ് വിദ്യാർത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: കോഴിക്കോട് വടകര മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തി. അപകടത്തില്‍ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മടപ്പള്ളി ഗവണ്‍മെന്‍റ് കോളേജ് വിദ്യാർത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അയ്യപ്പൻ ബസാണ് വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയത്. പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, കോഴിക്കോട് ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. കോഴിക്കോട് ഫറോക്ക് ചുങ്കത്ത് കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. കോടമ്പുഴ സ്വദേശി ഫിറോസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും മറിഞ്ഞ് വീണ ഫിറോസ് റോഡിൽ നിന്നും എണീക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നരേമാണ് അപകടം. കോഴിക്കോട് നിന്നും കോട്ടയം പോകുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് ബൈക്കിലിടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്