ഓടിക്കൊണ്ടിരുന്ന സ്വകാര്യ ദീർഘദൂര ബസിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എ വൺ ട്രാവൽസ് ബസാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ യാത്രക്കാർ പുറത്തിറങ്ങിയത് വലിയ അപകടം ഒഴിവാക്കി.
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എ വൺ ട്രാവൽസ് ബസാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ യാത്രക്കാർ പുറത്തിറങ്ങിയത് വലിയ അപകടം ഒഴിവാക്കി. ഫയർഫോഴ്സ് എത്തി തീയണച്ചു. ബസ് പൂർണമായും കത്തിനശിച്ചു.
Also Read: വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥരെത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം