വീടാക്രമിക്കൽ,സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ കേസുകളിൽ പ്രതി, സിപിഎം നേതാവിനെ നാടുകടത്തി, തെരുവിൽ പ്രതിഷേധം 

കണ്ണൂർ : സിപിഎം നേതാവിനെതിരെ കാപ്പ ചുമത്തിയതിൽ പ്രതിഷേധവുമായി അണികൾ തെരുവിൽ. കണ്ണൂർ മേലേ ചമ്പാട്ടെ പ്രാദേശിക നേതാവ് രാഗേഷിന് പിന്തുണയുമായാണ് പാർട്ടി വിലക്ക് ലംഘിച്ച് സ്ത്രീകളും കുട്ടികളുമടക്കം അൻപതിലധികം പേർ പ്രകടനം നടത്തിയത്. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഗേഷ്. 

സിപിഎം അംഗങ്ങൾ കൂടി പങ്കെടുത്താണ് പൊലീസിനെതിരെ പ്രതിഷേധം പ്രകടനം നടത്തിയത്. കെസികെ നഗറിലെ മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ബ്രാഞ്ചംഗവുമായ രാഗേഷിനെ കാപ്പ ചുമത്തി നാടുകടത്തിയതിനെതിരെയായിരുന്നു സമരം. വീട് ആക്രമിക്കൽ, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് രാഗേഷ്. കഴിഞ്ഞ ദിവസമാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. പിന്നാലെ മേലെ ചമ്പാട് സിപിഎമ്മിൽ പ്രതിഷേധമുയർന്നു. സാമൂഹമാധ്യമങ്ങളിൽ രാഗേഷിന് പിന്തുണ പോസ്റ്റുകൾ. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഗേഷിനെതിരെ കരിനിയമം പ്രയോഗിച്ചപ്പോൾ നേതാക്കൾ തിരിഞ്ഞുനോക്കിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ ആക്ഷേപം. പ്രതിഷേധം തണുപ്പിക്കാൻ സിപിഎം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ പ്രകടനവുമായി അണികൾ തെരുവിലിറങ്ങുകയായിരുന്നു. 

'വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരൻ നായരുടെ കുങ്കുമപ്പൊട്ടിന്റെ താഴെ കണ്ണട, അത് ശാസ്ത്രം': പി ജയരാജൻ

സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ പ്രകടനത്തിലുണ്ടായില്ല. രാഗേഷിനെതിരെയുളളത് നിയമപരമായ നടപടിയാമെന്നും പാർട്ടിക്ക് പങ്കില്ലെന്നുമാണ് സിപിഎം വിശദീകരണം. നേരത്തെ രാഗേഷിനെ സസ്പെൻഡ് ചെയ്ത സിപിഎം പിന്നീട് ബ്രാഞ്ച് കമ്മിറ്റിയിൽ തിരിച്ചെടുത്തിരുന്നു.

asianet news

asianet news