അൻപതോളം താറാവ് ഉണ്ടായിരുന്ന ഇവിടെ സ്ഥിരമായി ഇവിടെ താറാവിനെ കാണാത്ത സാഹചര്യം ഉണ്ടായിരുന്നു. പെരുമ്പാമ്പാണ് തങ്ങളുടെ താറാവിനെ പിടിക്കുന്ന കള്ളനെന്ന് വീട്ടുകാരും ഇന്നാണ് തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം: പതിവായി താറാവിനെ പിടികൂടാനെത്തുന്ന പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പ്. നെയ്യാർ ഡാം ഫിഷറീസിന് സമീപം പുളിയംകോണം സുകുമാരന്‍റെ വീട്ടിലാണ് താറാവിനെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. വ്യാഴ്ചാഴ്ച രാവിലെ 9. 30 ഒടെയാണ്. വീട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പരുത്തിപള്ളി വനം വകുപ്പ് സംഘം സ്ഥലത്തെത്തി. ആർആർടി അംഗം ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നിയും സ്ഥലത്തെത്തി. രണ്ടു താറാവുകളെ വിഴുങ്ങി അനങ്ങാനാവാത്ത നിലയിൽ ആയിരുന്നു പെരുമ്പാമ്പ്. അൻപതോളം താറാവ് ഉണ്ടായിരുന്ന ഇവിടെ സ്ഥിരമായി ഇവിടെ താറാവിനെ കാണാത്ത സാഹചര്യം ഉണ്ടായിരുന്നു. പെരുമ്പാമ്പാണ് തങ്ങളുടെ താറാവിനെ പിടിക്കുന്ന കള്ളനെന്ന് വീട്ടുകാരും ഇന്നാണ് തിരിച്ചറിഞ്ഞത്.
കൂട്ടിലുണ്ടായിരുന്ന താറാവുകളുടെ പതിവില്ലാത്ത ബഹളം കേട്ട് എത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടതെന്ന് സുകുമാരൻ പറഞ്ഞു. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.. ഒൻപത് അടിയോളം നീളമുള്ള പാമ്പിന് 25 കിലോയോളം തൂക്കം വരും. പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി. പെരുമ്പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിടുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read More : ഇന്നും പെരുമഴ; സംസ്ഥാനത്ത് 5 ജില്ലകളിൽ അവധി, 2 ജില്ലകളിൽ ഭാഗീക അവധി, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി, വിവരങ്ങൾ
Read More : വരപ്രസാദം മാഞ്ഞു; ചിത്രകലയിലെ അതുല്യ പ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE
