പുതിയ ബസ് സ്റ്റാൻഡിലെത്തിയ ജോജു കാർ നിർത്തിയിട്ടശേഷം പുറത്തേക്ക് പോയതായിരുന്നു. തിരികെയെത്തിയപ്പോൾ പരിസരത്തുണ്ടായിരുന്നവരാണ് ബോണറ്റിന് മേൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞത്.

കണ്ണൂർ: കണ്ണൂരിൽ നിർത്തിയിട്ട കാറിന്‍റെ ബോണറ്റിനുള്ളിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി. മലബാർ അവയർനെസ് ആൻഡ് റസ്ക്യു സെന്‍റർ ഫോർ വൈൽഡ് ലൈഫ് (മാർക്) പ്രവർത്തകരാണ് പാമ്പിനെ പിടികൂടിയത്. താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പാർക്കിംഗിലാണ് കാർ നിർത്തിയിട്ടിരുന്നത്. 

പാപ്പിനിശ്ശേരി സ്വദേശി ജോജുവിന്‍റെ കാറിനുള്ളിലാണ് പെരുമ്പാമ്പ് കയറിയത്. പള്ളിക്കുന്നിൽ നിന്ന്‌ പുതിയ ബസ് സ്റ്റാൻഡിലെത്തിയ ജോജു കാർ നിർത്തിയിട്ട ശേഷം പുറത്തേക്ക് പോയി. തിരികെയെത്തിയപ്പോൾ പ്രദേശത്തുണ്ടായിരുന്നവരാണ് ബോണറ്റിന് മേൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞത്. കനത്ത മഴയ്ക്കിടെയായിരുന്നു സംഭവം. കാർ അരിച്ചു പെറുക്കിയിട്ടും പാമ്പിനെ കണ്ടെത്താനായില്ല.

തുടർന്ന് മാർക് പ്രവർത്തകരെ വിളിച്ചു വരുത്തി. ഇവർ ബോണറ്റിനുള്ളിൽ പാമ്പിനെ കണ്ടെത്തി. വൈകാതെ പുറത്തെടുത്ത് ചാക്കിലാക്കി. 

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം