ജോലിക്ക് പോകവേ ദേശീയപാതയില്‍ മൂരാട് ഓയില്‍ മില്ലിന് സമീപം സര്‍വീസ് റോഡില്‍ വെച്ച് ലോറിക്കടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു

കോഴിക്കോട്: ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന റെയില്‍വേ ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ചോറോട് ചേന്ദമംഗലം തെരുവിലെ തിരുക്കുന്നന്‍ കേളോത്ത് ബാലചന്ദ്രന്റെ മകന്‍ സജീന്ദ്രന്‍(42) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30ഓടെയാണ് അപകടം നടന്നത്. ജോലിക്ക് പോകവേ ദേശീയപാതയില്‍ മൂരാട് ഓയില്‍ മില്ലിന് സമീപം സര്‍വീസ് റോഡില്‍ വെച്ച് ലോറിക്കടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. തിക്കോടി റെയില്‍വേ സ്റ്റേഷന്‍ ട്രാഫിക് ജീവനക്കാരനായിരുന്നു. അമ്മ: പരേതയായ സാവിത്രി. ഭാര്യ: ശ്രുതി. മകന്‍: അഗ്‌നിവ്. സഹോദരി: സജിത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം