ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി ഉയരുകയും ചെയ്തതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്

കോഴിക്കോട്: വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഡ്രൈവര്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയില്‍. അത്തോളിയിലാണ് സംഭവം. ബാലുശ്ശേരി തുരുത്തിയാട് നടുവിലെടുത്ത് സ്വദേശി അക്ഷയ്(28) ആണ് പിടിയിലായത്. ബസ് ഡ്രൈവറായ ഇയാളുടെ പക്കല്‍ നിന്ന് 0.44 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ അടുത്തിടെ നിരവധി ബസ്സപകടങ്ങള്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്ത സംഭവങ്ങൾ അടുത്തിടെയുണ്ടായിരുന്നു. ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി ഉയരുകയും ചെയ്തതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. പേരാമ്പ്ര ഡിവൈ എസ്പി രാജേഷിന്റെ നിര്‍ദേശപ്രകാരം അത്തോളി എസ്‌ഐ മുഹമ്മദലിയും ഡ്രൈവര്‍ സിപിഒ പ്രവീണും ഡിവൈ എസ്പിയുടെ സ്‌ക്വാഡ് അംഗവും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം