ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി ജി വര്‍ഗീസ് ആണ് ശിക്ഷ വിധിച്ചത്

ഇടുക്കി: പന്ത്രണ്ടുകാരിയായ ബാലികയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ബന്ധുവിന് അഞ്ചു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി ജി വര്‍ഗീസ് ആണ് കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവായ മേലുകാവ് സ്വദേശിയെ ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം. 2022 ലാണ് കേസിനസ്പദമായ സംഭവം.

പോളിംഗ് ദിവസത്തെ അവധിക്ക് വോട്ടിംഗ് സ്ലിപ് ഹാജരാക്കണം, അത് നി‍ർബന്ധമാക്കണമെന്നും ഹർജി; പറ്റില്ലെന്ന് ഹൈക്കോടതി

അതിജീവിതയുടെ വീടിനോട് ചേര്‍ന്നുള്ള മുറിയില്‍ പ്രതി കുടുംബമായി താമസിച്ച് വരികയായിരുന്നു. ഇതിനിടെ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിയോട് പ്രതി ലൈംഗികാതിക്രമം കാട്ടി എന്നാണ് കേസ്. 12 സാക്ഷികളെയും പതിമൂന്ന് പ്രമാണങ്ങളും പ്രോസീക്യൂഷന്‍ കോടതി മുന്‍പാകെ ഹാജരാക്കി. അതിജീവിതയുടെ പുനരദിവസത്തിനായി 10000 രൂപ നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വിസ്സ് അതോറിറ്റിട്ടിയോടും കോടതി നിര്‍ദ്ദേശിച്ചു.

കാഞ്ഞാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേക്ഷണം നടത്തി കുറ്റപത്രം നല്‍കിയ കേസില്‍ സിബി എന്‍ തങ്കപ്പനാണ് അന്വേഷണം നടത്തിയത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം