ഔദ്യോഗിക ആവശ്യങ്ങൾക്കായി ഫോട്ടോയോ വീഡിയോയോ പകർത്തേണ്ടത് രജിസ്ട്രി ചുമതലപ്പെടുത്തുന്ന വ്യക്തികളോ ഏജൻസികളോ മാത്രമായിരിക്കും. ഇത്തരത്തിൽ പകർത്തുന്ന ദൃശ്യങ്ങൾ രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ പുറത്തുവിടാനും സോഷ്യൽ മീഡിയ, ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവ വഴി പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല.

കൊച്ചി: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച മാർഗനിർദേശം രജിസ്ട്രാർ ജനറൽ പുറപ്പെടുവിച്ചു. അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷകരുടെ ക്ലാർക്കുമാർ, രജിസ്ട്രി-സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, കരാറുകാർ, സന്ദർശകർ എന്നിവരടക്കം കോടതി വളപ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും നിയന്ത്രണം ബാധകമാണ്.

ഔദ്യോഗിക ആവശ്യങ്ങൾക്കായി ഫോട്ടോയോ വീഡിയോയോ പകർത്തേണ്ടത് രജിസ്ട്രി ചുമതലപ്പെടുത്തുന്ന വ്യക്തികളോ ഏജൻസികളോ മാത്രമായിരിക്കും. ഇത്തരത്തിൽ പകർത്തുന്ന ദൃശ്യങ്ങൾ രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ പുറത്തുവിടാനും സോഷ്യൽ മീഡിയ, ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവ വഴി പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല.

ഔദ്യോഗിക ചടങ്ങുകളും മറ്റ് പരിപാടികളും മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനും രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. കോടതി നടപടികൾ ചിത്രീകരിക്കുകയോ വീഡിയോയിൽ പകർത്തുകയോ ലൈവ് സ്ട്രീമിങ് നടത്തുകയോ ചെയ്യണമെങ്കിൽ ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.