പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വീട്ടിൽ വിട്ട ശേഷം സ്മിത്ത് വീട്ടിലേക്ക് പോകുമ്പോഴാണ് പാമ്പ് ഹാൻഡിലിൽ നിന്ന് പുറത്തേക്ക് തലനീട്ടിയത്.

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തില്‍ നിന്ന് പാമ്പിനെ കണ്ടെത്തി.കോഴിക്കോടാണ് സംഭവം. റെയില്‍വേ ജീവനക്കാരനായ സ്മിത്തിന്‍റെ സ്കൂട്ടറാണ് പാമ്പ് മാളമാക്കിയത്. വെസ്റ്റ് ഹില്‍ റെയില്‍വേ സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഹാന്‍ഡലിനു സമീപം പാമ്പിനെ കണ്ടെത്തിയത്. വനംവകുപ്പിന്‍റെ ആര്‍ആര്‍ടി ടീമിനെ വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. ഒടുവില്‍ സ്മിത്തിന്‍റെ സുഹൃത്തുകളെത്തി പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. സ്കൂട്ടറിലെ ഹാൻഡിലിന് സമീപത്തായാണ് പാമ്പ് പതിയിരുന്നത്. സ്കൂട്ടർ സ്റ്റേഷനിൽ വച്ച ശേഷം ഡ്യൂട്ടിക്ക് കയറിയത്. പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വീട്ടിൽ വിട്ട ശേഷം സ്മിത്ത് വീട്ടിലേക്ക് പോകുമ്പോഴാണ് പാമ്പ് ഹാൻഡിലിൽ നിന്ന് പുറത്തേക്ക് തലനീട്ടിയത്. കയ്യിലെന്തോ തണുപ്പ് തോന്നി നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഞെട്ടി വണ്ടി റോഡിൽ സൈഡാക്കി നിർത്തി. പിന്നാലെ പൊലീസിനെ വിളിച്ച് ആർആർടി നമ്പർ എടുത്തു. വീഡിയോയിലൊക്കെ സമാന സംഭവങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം നേരിട്ടുണ്ടായപ്പോ ഭയന്നുപോയെന്ന് സ്മിത്ത് പറയുന്നു. ഹെഡ് ലൈറ്റിനും ഹാൻഡിലിനും ഇടയിലാണ് മലമ്പാമ്പിന്റെ കുഞ്ഞ് പതിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം