അതിനിടെ കാറ് ഒരുഭാഗത്തേക്ക് വെട്ടി മാറിയതോടെയാണ് ലോറിക്കടിയില്‍ പോകാതെ രക്ഷപെട്ടത്.

തൃശ്ശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോറസ് ലോറി പിന്നോട്ടെടുത്ത് കാറിനെ മീറ്ററുകളോളം നിരക്കിക്കൊണ്ടുപോയി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ഇന്നലെയായിരുന്നു സംഭവം. ടോള്‍ ഗേറ്റിന് മുന്നിലെത്തിയ ടോറസ് ലോറിയുടെ ഫാസ്റ്റ് ടാഗില്‍ മതിയായ ബാലന്‍സ് ഉണ്ടായിരുന്നില്ല. വരി ഒഴിവാക്കി വണ്ടി ഒഴിച്ചിടുന്നതിനായി ലോറി ഡ്രൈവര്‍ അലക്ഷ്യമായി പിന്നോട്ടെടുക്കുകയായിരുന്നു.

ഈ സമയം തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ടോറസ് ഡ്രൈവര്‍ ശ്രദ്ധിച്ചിരുന്നില്ല. കാര്‍ ഡ്രൈവര്‍ പിന്നോട്ടെടുത്തെങ്കിലും ടോറസ് കാറിനെ നിരക്കിക്കൊണ്ടു പോവുകയായിരുന്നു. അതിനിടെ കാറ് ഒരുഭാഗത്തേക്ക് വെട്ടി മാറിയതോടെയാണ് ലോറിക്കടിയില്‍ പോകാതെ രക്ഷപെട്ടത്. സ്റ്റേഷനിലെത്തിയ ഇരുകൂട്ടരും പിന്നീട് ഒത്തുതീര്‍പ്പാവുകയായിരുന്നു. പുതുക്കാട് സ്വദേശിയുടേയാണ് കാര്‍.