മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളികളുമായി പോയ വാഹനം അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 16, Apr 2019, 7:40 AM IST
road accident kills three in malappuram one severely hurt
Highlights

കൂട്ടിലങ്ങാടി പെട്രോള്‍ പമ്പില്‍ നിന്ന് വന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഗുഡ്സ് ഓട്ടോയുമായി ഇടിച്ച് മൂന്ന് പേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്ന് പേരും. കൂട്ടിലങ്ങാടിയില്‍ സ്ഥിരമായി അപകടമുണ്ടാവാറുള്ള സ്ഥലത്ത് തന്നെയാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. 

കൂട്ടിലങ്ങാടി പെട്രോള്‍ പമ്പില്‍ നിന്ന് വന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ബംഗാൾ സ്വദേശികളായ സൈദുൽ ഖാൻ (30), സഹോദരങ്ങളായ എസ് കെ ഷബീറലി (47), എസ് കെ സാദത്ത് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിസാമുദീൻ, ദീപക്കർ മണ്ഡൽ എന്നിവരം മഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിലേക്ക് മാറ്റി.

loader