ശനിയാഴ്ച രാവിലെയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ജനലിനുള്ളിലൂടെ അകത്തേക്ക് കൈയ്യിട്ടാണ് സ്വര്‍ണം മോഷ്ടിച്ചതെന്നാണ് വീട്ടുകാർ സംശയിക്കുന്നത്.
കോഴിക്കോട്: ഉറങ്ങി കിടന്ന യുവതിയുടെ സ്വർണ്ണാഭരണം കവർന്നു. കുന്ദമംഗലം പറക്കുന്നത്ത് ഹാജറ യുടെ മകൾ മുബഷീറയുടെ മുക്കാൽ പവൻ വരുന്ന ബ്രേസിലെറ്റും ഒരു പവനിൽ കൂടുതൽ തുക്കമുള്ള നക്ലൈസ് മാലയുമാണ് നഷ്ടപ്പെട്ടത്.
ശനിയാഴ്ച രാവിലെയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ജനലിനുള്ളിലൂടെ അകത്തേക്ക് കൈയ്യിട്ടാണ് സ്വര്‍ണം മോഷ്ടിച്ചതെന്നാണ് വീട്ടുകാർ സംശയിക്കുന്നത്. കുന്ദമംഗലം പോലീസും, വിരലടയാള വിദഗ്ധരും, പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
