പ്രീ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികൾ ഇരിക്കുന്നതിന്റെ മറുഭാഗത്താണ് മേൽക്കൂര തകര്‍ന്നു വീണത്

തൃശ്ശൂര്‍: സര്‍ക്കാര്‍ സ്കൂളിന്റെ മേൽക്കൂര അടര്‍ന്നു വീണ് അപകടം. തിരുവില്വാമല ജിഎൽപി സ്കൂളിലെ മേൽക്കൂരയാണ് ഇന്ന് രാവിലെ ക്ലാസ് നടക്കുമ്പോൾ അടര്‍ന്നുവീണത്. മേൽക്കൂരയിൽ നിന്ന് ഓടുൾപ്പടെയാണ് താഴെ വീണത്. കുട്ടികൾ ഇരിക്കുന്നതിന്റെ മറുഭാഗത്താണ് മേൽക്കൂര വീണത്. ഇതിനാൽ പ്രീ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Asianet News Live