Asianet News MalayalamAsianet News Malayalam

ഉരുള്‍പൊട്ടലില്‍ അകപ്പെട്ട വളര്‍ത്തു - തെരുവ് മൃഗങ്ങള്‍ക്കായി കരുതല്‍ വേണം

26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ഉരുള്‍പൊട്ടലില്‍ ചത്തെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്. ഏഴ് കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍പെട്ടും മണ്ണിനടിയില്‍ പെട്ടും 107 ഉരുക്കളെ കാണാതായി. 
 

safe haven for domesticated street animals trapped in a landslide
Author
First Published Aug 6, 2024, 7:38 PM IST | Last Updated Aug 6, 2024, 7:38 PM IST


വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ജീവന്‍ നഷ്ടമായ വളര്‍ത്ത് മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച പുല്‍കൃഷി, കറവയന്ത്രങ്ങള്‍ തുടങ്ങിയവയുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്. ഏഴ് കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍പെട്ടും മണ്ണിനടിയില്‍ പെട്ടും 107 ഉരുക്കളെ കാണാതായി. 

രക്ഷപ്പെട്ട മൃഗങ്ങളാകട്ടെ തങ്ങളുടെ ഉടമകളെ കാണാതെ ദുരന്ത പ്രദേശത്ത് അലയുന്ന കാഴ്ച ഏറെ ദയനീയമായിരുന്നു. ഇത്തരത്തില്‍ ഉടമസ്ഥരില്ലാതായ മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കുകയും അടിയന്തര വൈദ്യചികിത്സയോ വെറ്റിനറി പരിചരണമോ ആവശ്യമായവയ്ക്ക് അത് സാധ്യമാക്കുകയും ചെയ്യാനും തയ്യാറായി സന്നദ്ധ സംഘടനകളും ദുരന്ത പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര കാലിത്തീറ്റ വിതരണം, മെഡിക്കൽ, വെറ്റിനറി സപ്ലൈസ്, ഭക്ഷണ വിതരണം, വെള്ളം, മൃഗങ്ങൾക്കുള്ള പാർപ്പിടം, കുടുംബങ്ങൾക്കുള്ള സംരക്ഷണ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന വസ്തുക്കളോടെ സഹകരണ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാനും സന്നദ്ധപ്രവര്‍ത്തകര്‍ മുന്നിട്ട് നിന്നു. ഹ്യൂമൻ സൊസൈറ്റി ഇന്‍റർനാഷണൽ/ഇന്ത്യയുടെ ദുരന്ത നിവാരണ, പ്രതികരണം, ദുരിതാശ്വാസ പ്രവർത്തന ടീം അപകടം നടന്ന ദിവസം മുതല്‍ ദുരന്ത പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു. 

കാരണക്കാരല്ല ഇരകള്‍; നമ്മള്‍ ഇനിയെങ്കിലും ഭൂവിനിയോഗ ആസൂത്രണം നടത്തേണ്ടതുണ്ട്

മുണ്ടക്കൈയില്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട 18 കന്നുകാലികൾക്ക് സംഘടന ഇതിനകം 100 കിലോ കാലിത്തീറ്റ വിതരണം ചെയ്തു. തെരുവ് മൃഗങ്ങൾക്കോ വളർത്തുമൃഗങ്ങൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും മൃഗങ്ങൾക്കോ സഹായം ആവശ്യമുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെട്ടാല്‍ മതിയെന്ന് സംഘടനയുടെ ദുരന്ത നിവാരണ, ദുരിതാശ്വാസ, പ്രതികരണ വിഭാഗം മാനേജർ പ്രവീൺ സുരേഷ് പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളില്‍ കൂടുതൽ മൃഗങ്ങൾക്ക് സഹായം നൽകുന്നതിന് അടുത്ത ദിവസങ്ങളിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ മൃഗങ്ങളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി കമ്മ്യൂണിറ്റികളുമായും സര്‍ക്കാരുമായും ഒത്തുചേര്‍ന്ന് പ്രളയത്തെ അതിജീവിക്കാനുള്ള തയ്യാറെടുപ്പുകൾക്കായുള്ള പരിശീലനവും സംഘടന നല്‍കുന്നുണ്ട്. 

ദുരന്തമുഖത്ത് മുത്തശ്ശി കണ്ട ആനക്കണ്ണീരും മലയാളിയുടെ ശാസ്ത്രബോധവും
 

Latest Videos
Follow Us:
Download App:
  • android
  • ios