ചിതറ, മാങ്കോട് പ്രദേശങ്ങളിൽ ചിലർ ചാരായം വാറ്റി ഓർഡർ അനുസരിച്ചു വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

കൊല്ലം: കൊട്ടാരക്കരയിൽ ചാരായം വാറ്റുകാരൻ എക്സൈസ് പിടിയിൽ. 125 ലിറ്റർ കോടയും 15 ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായി ചിതറ പുതുശ്ശേരി സ്വദേശി ജോയ് എന്നയാളാണ് ചടയമംഗലം എക്സൈസ് സംഘത്തിന്റെ വലയിലായത്. ചിതറ, മാങ്കോട് പ്രദേശങ്ങളിൽ ചിലർ ചാരായം വാറ്റി ഓർഡർ അനുസരിച്ചു വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഉണ്ണികൃഷ്ണൻ ജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയേഷ്, മാസ്റ്റർ ചന്തു, ശ്രേയസ് ഉമേഷ്‌, സാബു എന്നിവർ റെയ്ഡിൽ പങ്കെടുത്തു. അതേസമയം, കോട്ടയത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്‍റെ പിടിയിലായി.

കോട്ടയം പെരുമ്പായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി ഷീജ പിആർ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നാണ് കഞ്ചാവുമായി ഷീജയേയും അമീറിനെയും അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 4.075 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ നിന്നുള്ള വിവരം അനുസരിച്ചു കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി ഉദയകുമാറും പാർട്ടിയുമാണ് കോട്ടയം എക്സൈസ് സ്‌ക്വാഡിന്‍റെറ സഹായത്തോടെ പ്രതികളെ പിടികൂടിയത്. സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി ആനന്ദ് രാജ്, സി കണ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ജോസഫ് കെ.ജി, വുമൺ സിവിഷ എക്സൈസ് ഓഫീസർ സബിത കെവി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

പിടിക്കപ്പെടുന്ന 407-ാമത്തെ ആൾ, സ്കൂട്ടർ കഴുകിയതിന് പിഴ 5000; കടുത്ത നടപടികൾ, ആകെ പിഴ ഈടാക്കിയത് 20.3 ലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...