ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട കാറാണ് തുടരെത്തുടരെ ആറ് വാഹനങ്ങളില്‍ ഇടിച്ചത്. റോഡിലിട്ട് കാര്‍ തിരിക്കുന്നതിനിടെ വന്ന ബൈക്കില്‍ ആദ്യം കാറിടിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജിന് സമീപം ആറ് വാഹനങ്ങളില്‍ ഒരേ കാറിടിച്ച് അപകടം. മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്. എന്നാല്‍ ആരുടെയും നില അപകടകരമല്ല. 

Add Asianetnews as a Preferred SourcegooglePreferred

ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട കാറാണ് തുടരെത്തുടരെ ആറ് വാഹനങ്ങളില്‍ ഇടിച്ചത്. റോഡിലിട്ട് കാര്‍ തിരിക്കുന്നതിനിടെ വന്ന ബൈക്കില്‍ ആദ്യം കാറിടിച്ചു. ഈ അപകടമൊഴിവാക്കാൻ പെട്ടെന്ന് കാര്‍ വെട്ടിക്കാൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും ബൈക്കിലിടിച്ചു.

തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാളിപ്പോയി ഓട്ടോയും കാറും ബൈക്കും അടക്കം ആറ് വാഹനങ്ങില്‍ തട്ടുകയായിരുന്നു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

വീഡിയോ...

കാർ തിരിച്ചപ്പോൾ ബൈക്കിൽ തട്ടി, വെട്ടിച്ചപ്പോൾ പാളി; കാർ കറങ്ങിത്തിരിഞ്ഞ് ഇടിച്ചത് 6 വാഹനങ്ങളെ

Also Read:- മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി; നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിലാണ് വളര്‍ന്നത്