നിലമ്പൂർ: മലപ്പുറത്ത് വൻ ചന്ദനമുട്ടി കടത്ത് പിടികൂടി. നിലമ്പൂരിലാണ് 750 കിലോ ചന്ദനമുട്ടിയുമായി രണ്ട് പേരെ വനം വകുപ്പ് പിടികൂടിയത്. 'മലപ്പുറം പുല്ലാര സ്വദേശി മൊയ്തീൻ, വള്ളുവമ്പ്രം സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്.