Asianet News MalayalamAsianet News Malayalam

Save the date : പൊലീസിന് തലവേദനയായി യൂണിഫോമിട്ട് വനിതാ പ്രിൻസിപ്പൽ എസ്ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്

വനിതാ എസ്ഐയുടെ യൂണിഫോമിലുള്ള സേവ് ദ ഡേറ്റ് ചിത്രം വൈറലായതോടെ പൊലീസ് സേനയ്ക്ക് തലവേദനയായിട്ടുണ്ട്. ഡിജിപിയുടെ ഉത്തരവ് ലംഘിച്ചെന്നും യൂണിഫോമിനെ അപകീർത്തിപ്പെടുത്തിയെന്നും വിമർശനം സേനയ്ക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്.

Save the date photo shoot of a uniformed woman principal SI as a headache for Kerala Police
Author
Kozhikode, First Published Dec 7, 2021, 11:11 PM IST

കോഴിക്കോട്: പൊലീസ് യൂണിഫോമിട്ട് കോഴിക്കോട്ടെ (Kozhikode) വനിതാ പ്രിൻസിപ്പൽ എസ്ഐയുടെ (SI) സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് (Save the Date Photoshoot) സമുഹമാധ്യമങ്ങളിൽ സജീവ ചർച്ചയാകുന്നു. പൊലീസ് (Police) സേനാംഗങ്ങൾ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ (Social Media) ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ പാടില്ലെന്ന് 2015-ൽ തന്നെ ഡിജിപിയുടെ ഉത്തരവ് നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് ചർച്ച. ടി പി സെൻകുമാർ ഡിജിപി ആയിരിക്കേയാണ് സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ പൊലീസ് സേനാംഗങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങളുമായി ഉത്തരവിറക്കിയത്.

വനിതാ എസ്ഐയുടെ യൂണിഫോമിലുള്ള സേവ് ദ ഡേറ്റ് ചിത്രം വൈറലായതോടെ പൊലീസ് സേനയ്ക്ക് തലവേദനയായിട്ടുണ്ട്. ഡിജിപിയുടെ ഉത്തരവ് ലംഘിച്ചെന്നും യൂണിഫോമിനെ അപകീർത്തിപ്പെടുത്തിയെന്നും വിമർശനം സേനയ്ക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. വിവാദമായതോടെ എസ്ഐക്കെതിരേ നടപടിയെടുത്തേക്കും. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ന്യൂജെൻ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ സദാചാര ചർച്ചയ്ക്ക് തുടക്കമിട്ട കേരള പൊലീസിന് തന്നെ വനിത എസ്ഐയുടെ നടപടി തിരിച്ചടിയായിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios