ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. കുട്ടികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

പാലക്കാട്: ചാലിശ്ശേരി പെരുമണ്ണൂരിൽ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. കുട്ടികൾ പരിക്കേൽക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടു. റോഡിന്റെ ഒരു വശത്ത് പൊന്തക്കാടുകൾ തിങ്ങി നിറഞ്ഞതിനാൽ റോഡിന്റെ താഴ്ചയേറിയ ഭാഗത്തോട് ചേര്‍ന്നാണ് ബസ് സഞ്ചരിച്ചത്. അപകടമുണ്ടായ സ്ഥലത്തെ റോഡിലെ അരിക് വശം ഇടിഞ്ഞ് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അതേസമയം, തൃശ്ശൂരിലെ കുന്നംകുളത്ത് സ്വകാര്യ ബസ് കാനയിലേക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ജോണീസ് ബസ്സാണ് അപകടത്തില്‍ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല. അതിനിടെ, പത്തനംതിട്ട മൈലാടുംപാറയിൽ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചും അപകടമുണ്ടായി. കാറിൽ ഉണ്ടായിരുന്ന ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജലേക്ക് മാറ്റി. അമ്പലപ്പുഴ സ്വദേശികളായ ഒരു കുടുംബം ആണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ ഉണ്ടായിരുന്ന ആറ് പേർക്കും നിസ്സാരപരക്കുണ്ട്.

Also Read: ഭര്‍തൃ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

YouTube video player