2023-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മോഹൻദാസിന് സമൻസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻദാസ് കാടുകയറിയതെന്നാണ് വിവരം. ഉൾവനത്തിലേക്ക് കയറിപ്പോയതിനാൽ അതീവ ജാഗ്രതയോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
കോന്നി: പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ കാണാതായിട്ട് ആറു ദിവസം കഴിഞ്ഞു. മൂപ്പനെ കണ്ടെത്താൻ തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും എസ്പിക്കും പരാതി നൽകി കുടുംബം. മൂപ്പനായി ഇന്ന് ഉൾവനത്തിൽ കൂടുതൽ പരിശോധന നടത്തും. മൂപ്പന്‍റെ ബന്ധുക്കളും പൊലീസിനും വനവകുപ്പിനും ഒപ്പം പോകും. 70 കാരനായ ഊര് മൂപ്പൻ മോഹൻദാസിനെയാണ് ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. രാവിലെ സമീപത്തെ വനത്തിലേക്ക് കയറിപ്പോയ മോഹൻദാസിനെ തേടി കരിപ്പാൻതോട് സ്റ്റേഷനിലെ വനപാലകരും കോന്നി പൊലീസും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
2023-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മോഹൻദാസിന് സമൻസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻദാസ് കാടുകയറിയതെന്നാണ് വിവരം. ഉൾവനത്തിലേക്ക് കയറിപ്പോയതിനാൽ അതീവ ജാഗ്രതയോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. അതേസമയം പൊലീസിനെതിരായ കൈക്കൂലി ആരോപണം കോന്നി പൊലീസ് നിഷേധിച്ചു. 2023ൽ മോഹൻദാസിന് എതിരായ പരാതിയിൽ കൈക്കൂലി കൈക്കൂലി വാങ്ങി ഒത്തുതീർപ്പാക്കി എന്ന് വിശ്വസിപ്പിച്ച ശേഷം മൂപ്പനെതിരെ കേസ് ചാർജ് ചെയ്തെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു . ഈ കേസിൽ കോടതിയിൽ നിന്ന് സമൻസ് കിട്ടിയതിന് പിന്നാലെയായിരുന്നു മോഹൻദാസ് കാടുകയറിയത്.
