ആലുവയിൽ ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവിനിടെ ബൈക്കുമായി കടന്നുകളഞ്ഞു. ഏകദേശം 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊച്ചി: ആലുവയിൽ ബൈക്ക് വാങ്ങാനെത്തിയതായി നടിച്ച് ടെസ്റ്റ് ഡ്രൈവിനിടെ യുവാവ് ബൈക്കുമായി കടന്ന് കളഞ്ഞു. ഏകദേശം 1.60 ലക്ഷം രൂപ വില വരുന്ന ബൈക്കാണ് ഇയാൾ ഓടിച്ച് കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആലുവ-പെരുമ്പാവൂർ റോഡിൽ അസ്സീസി കവലയിലെ ഫോർ വീൽ ഡ്രൈവ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45നാണ് 30 വയസ് തോന്നിക്കുന്ന യുവാവ് സ്ഥാപനത്തിലെത്തിയത്. ഉച്ച ഭക്ഷണ സമയമായതിനാൽ ജീവനക്കാർ തിരക്കിലായിരുന്ന സമയത്താണ് ഇയാൾ എത്തിയത്. ബൈക്ക് വാങ്ങാനെത്തിയതാണെന്ന് പറഞ്ഞതിനെ തുടർന്ന് സ്ഥാപന പാർട്ണർ ഫൈസൽ ഇയാളെ വാഹനങ്ങൾ കാണിച്ചു. തുടർന്ന് കെഎൽ 35കെ 8854 നമ്പർ ബൈക്ക് ടെസ്റ്റ് ഡ്രൈവിന് നൽകി.

സാധാരണയായി സ്ഥാപനത്തിന്‍റെ പാർക്കിംഗ് ഏരിയയിൽ മാത്രമാണ് ടെസ്റ്റ് ഡ്രൈവ് അനുവദിച്ചിരുന്നത്. എന്നാൽ ഇയാൾ ബൈക്ക് വേഗത്തിൽ പുറത്തേക്ക് ഓടിച്ച് കടന്നു. അര മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ജീവനക്കാർ സിസിടിവി പരിശോധിച്ച് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.