സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. ഇന്നത്തെ തിരച്ചിൽ വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. നാളെ തിരച്ചിൽ തുടരും.
മലപ്പുറം: നിലമ്പൂർ അമരമ്പലത്ത് ഇന്നലെ പുലർച്ചെ പുഴയിൽ പോയ മുത്തശ്ശിയെയും 12 കാരിയെയും കണ്ടെത്താനായില്ല. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. ഇന്നത്തെ തിരച്ചിൽ വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. നാളെ തിരച്ചിൽ തുടരും.
മലപ്പുറം നിലമ്പൂർ അമരമ്പലത്തു ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് പുഴയിൽ കാണാതായത്. രക്ഷാപ്രവർത്തനത്തിൽ മൂന്ന് പേരെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. ഒരു സ്ത്രീയെ മൂന്നു കിലോമീറ്റർ അകലെ നിന്നും നാട്ടുകാർ രക്ഷപ്പെടുത്തി. രണ്ടു പേർക്കായി തെരച്ചിലും തുടരുകയായിരുന്നു. എന്നാൽ തിരച്ചിൽ തുടങ്ങി രണ്ടാം ദിവസവും ഇരുവരേയും കണ്ടെത്താനായിട്ടില്ല.
അതേസമയം, ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. വൈകിട്ട് മുന്നരയോടെയാണ് ദാരുണ സംഭവമുണ്ടായത്. ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് ആണ് മരിച്ചത്. പാറശ്ശാലയിൽ വീടിന് മുകളിൽ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയിൽ കാൽ വഴുതിവീണ് ഗൃഹനാഥൻ മരിച്ചു. ചെറുവാരകോണം ബ്രൈറ്റ് നിവാസിൽ ചന്ദ്രനാണ് മരിച്ചത്.
കനത്ത മഴയും കാറ്റും, ഒറ്റ നിമിഷത്തിൽ അപകടം; നൊമ്പരമായി തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളുടെ കാഴ്ച
ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കോഴിക്കോട് ജില്ലയിൽ ഇന്നലെ കാണാതായ രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്.
